Tuesday, October 26, 2010

പ്രിയകവി അയ്യപ്പന് ആദരാഞ്ജലികള്‍

പ്രിയകവി അയ്യപ്പന്  പ്രജ്ഞാപഥത്തിന്റെ ആദരാഞ്ജലികള്‍
കെ.ജി.ഹരികൃഷ്ണന്‍, എന്‍.എസ്.എസ്.എച്ച്.എസ്.എസ്. വാഴൂര്‍

Thursday, September 23, 2010

ഡോ.എം.ഇന്ദുലേഖയുടെ രണ്ട് പഠനങ്ങള്‍

ഡോ.എം.ഇന്ദുലേഖയുടെ ആമുഖപഠനത്തോടെ   
ഡി.വിനയചന്ദ്രന്റെ  പ്രിയേ പ്രിയംവദേ 
എന്ന കാവ്യസമാഹാരം പ്രസിദ്ധീകരിച്ചു.

പോള്‍ മണലില്‍ എഡിറ്റു ചെയ്ത
ബഷീറിന്റെ ചെറുകഥകള്‍ 101പഠനങ്ങള്‍
 എന്ന ഗ്രന്ഥത്തില്‍ ഡോ.എം.ഇന്ദുലേഖ പ്രേമക്കുരുക്കള്‍
എന്ന കഥയ്ക്ക് പഠനം നിര്‍വ്വഹിച്ചിരിക്കുന്നു
ഡോ.എം.ഇന്ദുലേഖ  മലയാളവിഭാഗത്തില്‍ അദ്ധ്യാപികയാണ്

Wednesday, August 25, 2010

അഭിരാമി പിറക്കുന്നതും കാത്ത്

 നമ്മുടെ കലാലയത്തിലെ പൂര്‍വ്വവിദ്യാര്‍ത്ഥിയായ ശ്രീ.എന്‍.ജി.രാജേന്ദ്രപ്പണിക്കര്‍ 
ഡോ. കെ.ഗോപകുമാറിന്റെ പഠനത്തോടുകൂടി
അഭിരാമി പിറക്കുന്നതും കാത്ത്      എന്ന കഥാസമാഹാരം പ്രസിദ്ധീരിച്ചു.
അവതാരിക - പുനത്തില്‍ കുഞ്ഞബ്ദുള്ള

സ്വന്തം കവികള്‍

പ്രജ്ഞാപഥം കുടുംബാംഗങ്ങളായ പ്രശസ്തയുവകവികളെയും അവരുടെ കാവ്യസമാഹാരത്തെയും പരിചയപ്പെടാം

കെ.ജി. ഹരികൃഷ്ണന്‍, വാഴൂര്‍ എന്‍.എസ്.എസ്.എച്ച്.എസ്.എസ് ഹയര്‍ സെക്കന്ററി അദ്ധ്യാപകനാ‍ണ്.
നമുക്ക്  കടല്‍ത്തീരങ്ങളിലേക്കു പോകാം


സംപ്രീത, ജെ.ആര്‍.എഫ് നേടി മദിരാശി സര്‍വ്വകലാശാലയില്‍ ഗവേഷണം ചെയ്യുന്നു.
ഇലയിടങ്ങള്‍
മഹേഷ്. ജി. മാതൃഭൂമി തിരുവനന്തപുരം ബ്യൂറോയില്‍ സബ് ഏഡിറ്റര്‍
ഇന്നലെവരെ പറയാതിരുന്നത്
ജയകൃഷ്ണന്‍ വായ്പ്പൂര് ,ജെ.ആര്‍.എഫ് നേടി കേരളാ സര്‍വ്വകലാശാലയില്‍ ഗവേഷണം ചെയ്യുന്നു.,
ലെവല്‍ ക്രോസ്
പി.വിഷ്ണുരാജ്, പാലാ സെന്റ് തോമസ് കോളജില്‍ ഗസ്റ്റ് ലക് ചറര്‍
അണ്‍ടച്ചബിള്‍

ബുക് റിവ്യൂ ...ചൂട്ട്പടയണി

ബി.രവികുമാര്‍ രചിച്ച ചൂട്ട്പടയണി എന്ന ഗ്രന്ഥം ഹിന്ദുദിനപ്പത്രം റിവ്യൂ ചെയ്തു.യു.ജി.സി.ധനസഹായത്തോടെ റെയിന്‍ബോ ബുക് പബ്ലിഷേഴ്സ്  
ചെങ്ങന്നൂര്‍ പ്രസിദ്ധീകരിച്ച ഗ്രന്ഥത്തില്‍ മധ്യതിരുവിതാംകൂറിലെ 
പടയണിയെ പരിചയപ്പെടുത്തുന്നു.

Tuesday, August 17, 2010

രംഗപ്രഭാവം

ഡോ.കെ.എന്‍. വിശ്വനാഥന്‍ നായര്‍ രചിച്ച രംഗപ്രഭാവം എന്ന ഗ്രന്ഥം എം.ജി.സര്‍വ്വകലാശാല ഡിഗ്രിതലപാഠ്യപദ്ധതിയില്‍  (അഡീഷണല്‍ ലാംഗ്വേജ്)  ഉള്‍പ്പെടുത്തിയിരിക്കുന്നു.ഭാരതത്തിലെയും കെരളത്തിലെയും രംഗകലാപാരമ്പര്യം ഈഗ്രന്ഥത്തില്‍ ചര്‍ച്ചചെയ്യുന്നു.

Sunday, August 15, 2010

ഉള്ളൂര്‍ അനുസ്മരണം

ഡോ.സി.ആര്‍.പ്രസാദ്

ജുണ്‍ 18 ന്  ഡോ. സി.ആര്‍. പ്രസാദ്,  
കേരളാ യൂണിവേഴ് സിറ്റി റീഡര്‍ 
ഈ വര്‍ഷത്തെ
ഉള്ളൂര്‍ അനുസ്മരണപ്രഭാഷണം നടത്തി
ഉള്ളൂരിന്റെ ലഘുകവനങ്ങള്‍ 
എന്നതായിരുന്നു  വിഷയം

ഏററുമാനൂരിനു സ്വീകരണം

                                                                                                                                                                                       

 
കേരള സാഹിത്യ അക്കദമി 
സമഗ്രസംഭാവനാപുരസ്ക്കാരം നല്‍കി ആദരിച്ച 
പ്രൊഫ. ഏറ്റുമാനൂര്‍ സോമദാസന് 
2010 ജുണ്‍ 18 ന് സ്വീകരണം നല്‍കി.പ്രിന്‍സിപ്പല്‍ ഡോ.എം.പി.രാജന്‍ മലയാളവിഭാഗത്തിന്റെ സ്നേഹമുദ്ര അദ്ദേഹത്തിനു സമര്‍പ്പിച്ചു.ഡോ.ജയിംസ് മണിമല ആദരിച്ചും 
ഡോ.വി.ആര്‍. ഓമനക്കുട്ടി,ഡോ.ഇ.ബി.സുരേഷ് കുമാര്‍ എന്നിവര്‍
അനുമോദിച്ചും സംസാരിച്ചു.
ഡോ.വി.ആര്‍. ഓമനക്കുട്ടി

ഡോ.ജയിംസ് മണിമല
ഡോ.ഇ.ബി.സുരേഷ് കുമാര്‍
സദസ്സ്



Saturday, August 14, 2010

നെല്ലിക്കല്‍ മുരളീധരനെ അനുസ്മരിച്ചു......



























കവിയും പണ്ഡിതനും നമ്മുടെ പ്രിയപ്പെട്ട അദ്ധ്യാപകനുമായിരുന്ന മുരളിസാറിന്റെ അകാലവേര്‍പാടില്‍ പ്രജ്ഞാപഥം ദുഃഖിക്കുന്നു.....
2010 ആഗസ്റ്റ് 13 നു കോളജില്‍ ചേര്‍ന്ന അനുസ്മരണസമ്മേളനത്തില്‍
ഡോ.സ്കറിയാ സക്കറിയാ,
ഡോ.എസ്. രാമചന്ദ്രന്‍
ഡോ.എന്‍. അജയകുമാര്‍
ഡോ. രാജു വള്ളിക്കുന്നം
ഡോ. മനോജ് കുറൂര്‍
ശ്രീ.രാജേഷ് റെയിന്‍ബോ
ശ്രീ. കെ.ജി.ഹരികൃഷ്ണന്‍...എന്നിവര്‍ പങ്കെടുത്തു.
പ്രിന്‍സിപ്പല്‍ ഡോ.എം.പി.രാജന്‍ ആധ്യക്ഷ്യം വഹിച്ചു.