Thursday, July 24, 2014

മാര്‍കേസ് വായന 2014 ജൂലൈ 24


സാഹിത്യമെന്നത് മരപ്പണിക്ക് തുല്യമാണ്. രണ്ടിലും ഉപയോഗിക്കേണ്ടിവരുന്ന വസ്തുക്കൾ  ഒരേപോലെ കടുപ്പമുള്ളതാണ്..... മാർക്കേസിന്റെ കഥാലോകത്തെ കഥപറയുംപോലെ ലളിതമായി വിവരിക്കുകയാണ്               കെ. ജീവന്‍കുമാർ

Friday, July 11, 2014

ആധുനികമലയാളകവിതയും ഭാഷയും ..പ്രഭാഷണം

ആധുനികമലയാളകവിതയും         ഭാഷയും




 മലയാളം എം. എ. വിദ്യാര്‍ത്ഥികള്‍ക്കായി ‘ആധുനികമലയാളകവിതയും ഭാഷയും’ എന്ന വിഷയത്തില്‍ കേരള സര്‍വകലാശാല മലയാളവിഭാഗം മേധാവി ഡോ. സി. ആര്‍. പ്രസാദ് സംസാരിച്ചു. ജനങ്ങള്‍ക്കപരിചിതമായ ആധുനികകാവ്യഭാഷയില്‍നിന്ന് വായനക്കാരോടു ചേര്‍ന്നുനിന്നു സംവദിക്കാന്‍ ശ്രമിക്കുന്ന ആധുനികാനന്തരകാവ്യഭാഷയ്ക്കുള്ള വ്യത്യാസമെ ന്തെന്നാണ് പ്രസാദ് അന്വേഷിച്ചത്. കവിതയില്‍ ഓര്‍ത്തുവയ്ക്കാവുന്ന വരികളുണ്ടാവുക എന്നതല്ല പുതിയ കവിത ലക്ഷ്യമാക്കുന്നതെന്നും ജീവിതത്തോടു പരമാവധി ചേര്‍ന്നുനില്‍ക്കുകയെന്നതാണ് അതിന്റെ സ്വഭാവമെന്നും അദ്ദേഹം നിരീക്ഷിച്ചു. ഈ പ്രത്യേകത തിരിച്ചറിയാതെ പരമ്പരാഗതമായ സമീപനരീതി പിന്തുടരുന്നതുകൊണ്ടാണ് പുതുകവിതയുടെ ‘കാവ്യഗുണ’ത്തില്‍ ചിലര്‍ സംശയം പ്രകടിപ്പിക്കുന്നതെന്നു പ്രസാദ് വാദിച്ചത് കൂടുതല്‍ ചര്‍ച്ചയ്ക്കുള്ള ഒരു ഇടം തുറന്നുതരുന്നതായി തോന്നി.
                                                                                                                                 മനോജ് കുറൂർ

എസ്.ബി.ടി. സാഹിത്യപുരസ്കാരം നേടിയ ഡോ.സി.ആർ. പ്രസാദിന് ആദരം


ഡോ.സി.ആർ. പ്രസാദ്
ഏഴുകൊല്ലക്കാലം കലാലയത്തിലെ വിദ്യാർഥിയായിരുന്നു .നിലപാടുറപ്പിക്കുന്ന ആഖ്യാനങ്ങൾക്കു ലഭിച്ച എസ്.ബി.ടി. സാഹിത്യപുരസ്കാരത്തിന്റെ സന്തോഷവുമായി ആദ്യം എത്തുവാൻ കഴിഞ്ഞത് ഇവിടെയെന്നത് അവിചാരിതം.
പ്രജ്ഞാപഥത്തിലൂടെ ഏറെ സഞ്ചരിച്ചിട്ടുള്ള പ്രസാദിനെ അനുമോദിക്കുവാൻ വീണുകിട്ടിയ അവസരം .... പ്രിൻസിപ്പൽ ഡോ.ഡി. ഗോപിമോഹൻ, സിൻഡിക്കേറ്റ് അംഗം ഡോ.കെ.വി. നാരായണക്കുറുപ്പ്, പിന്നെ പി.എച്ച്.ഡി ഗവേഷകരുൾപ്പടെ മലയാളവിഭാഗവും ആശീർവദിക്കുവാൻ ഒത്തുകൂടി.



അനുമോദനങ്ങള്‍....




പ്രജ്ഞാപഥത്തിൽ 'പലരൂപത്തിൽ കവിത' യുമായി എത്തിയ 

എം. ആര്‍. വിഷ്ണുപ്രസാദിന്റെ 

എസ്.ബി.ടി.സാഹിത്യ പുരസ്കാരലബ്ധിയിൽ അളവില്ലാത്ത സന്തോഷം...