Friday, September 28, 2018

     ലോലമാം ക്ഷണമേ വേണ്ടൂ ബോധമുള്ളില്‍ ജ്വലിപ്പാനും 

      മാലണയ്ക്കും തമസ്സാകെ മാഞ്ഞുപോവാനും.





                                       
                                        "കുമാരനാശാന്റെ കരുണ
                                       കവിതയും ദര്‍ശനവും"
                      എന്ന വിഷയത്തില്‍ 2018 സെപ്റ്റംബര്‍ 27 ന് പ്രശസ്ത കവി 
                  ശ്രീ. ബാലചന്ദ്രന്‍ ചുള്ളിക്കാട് 
                                                പ്രഭാഷണം നടത്തി

Wednesday, June 28, 2017

നവാഗതര്‍ക്കു സ്വാഗതം

ചങ്ങനാശേരി എന്‍.എസ്.എസ്. കോളേജ് 
മലയാളവിഭാഗത്തിലേക്ക്  

2017-18 അദ്ധ്യയനവര്‍ഷത്തില്‍ 

പുതുപ്രതീക്ഷകളുമായി എത്തുന്ന 
എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും
     സ്വാഗതം

Friday, June 23, 2017

വായനാവാരം..... 2017 ജൂണ്‍ 23

വായനാവാരം..... 2017 ജൂണ്‍ 23

വായനാവാരാത്തില്‍ കേരളഗ്രന്ഥശാലാസംഘം  സംസ്ഥാനസമിതി അംഗം പ്രൊഫ. കെ.ആര്‍.   ചന്ദ്രമോഹനന്‍ അതിഥിയായി എത്തി. 


Friday, June 16, 2017

ഉള്ളൂർ സ്മാരകപ്രഭാഷണം 2017 ജൂൺ 16

 പ്രസസ്തകവി എസ്. കണ്ണൻ 
ഉള്ളൂർ സ്മാരകപ്രഭാഷണം നടത്തി. 
സമകാലീന മലയാളകവിതയായിരുന്നു വിഷയം


.ഉള്ളൂരിനെക്കുറിച്ചും പുതുകവിതയെക്കുറിച്ചുമാണ് പറഞ്ഞുതുടങ്ങിയതെങ്കിലും കവിതാവായനയുടെ ചരിത്രം എന്ന പുതിയൊരു തിരുവിലാണ് എസ് കണ്ണന്‍ വന്നുനിന്നത്.വികാരരഹിതമായ ഒരു നില്ക്കലായിരുന്നില്ല ഹൃദയഭേദകമായ ഒരു ചിതറലായിരുന്നു അത്.വായനക്കാരന്‍റെ ഉള്ളില്‍ ചെന്നുതൊട്ട് അവന്‍റെ സ്വകാര്യതയെ കണ്ടുപിടിച്ചതിലുള്ള അമര്‍ഷമാണ് എഴുത്തുകാരന്‍റെ മേല്‍ വീഴുന്ന ബോംബുകള്‍.എനിക്കെഴുതാമായിരുന്ന എന്‍റെ ജീവിതം വേറൊരുത്തന്‍ കൊണ്ടുപോയത് എങ്ങനെ സഹിക്കാന്‍പറ്റും? ശരിയല്ലേ,മകനായാല്‍പ്പോലും ഉളിഞ്ഞുനോക്കിയാല്‍ സഹിക്കുന്നതെങ്ങനെ? വെറുതെ ഇതെല്ലാമങ്ങ് പറയുകയായിരുന്നില്ല എന്നുമുണ്ട്,കെ.ജി.എസ്. മുതല്‍ കലേഷുവരെയുള്ളവരുടെ കവിതകളുടെ പശ്ചാത്തലത്തിലായിരുന്നു നിരീക്ഷണങ്ങള്‍.ചങ്ങമ്പുഴയുടെ വായനക്കാരെക്കുറിച്ച് കേസരി നടത്തിയ നിരീക്ഷണങ്ങള്‍ ഞാന്‍ ഓര്‍ത്തു.ഒരുപക്ഷേ കേസരി എനിക്കിന്ന് പുതിയതാകുകയും പഴയതാകുകയും ചെയ്തു.പങ്കുവെയ്ക്കപ്പെടാനുള്ള ചോദനാപരമായ വെമ്പലില്‍ ബുദ്ധി പെട്ടുപോയതുകാരണം കേസരി അനുഭവിച്ച വീര്‍പ്പുമുട്ടല്‍ എത്ര ക്രൂരമായിരുന്നിരിക്കും.അങ്ങനെ പിന്നോട്ടിരിക്കുമ്പോഴാണ് എസ്.കണ്ണന്‍ കരയുന്നത് അദ്യമായി കണ്ടത്.അദ്ദേഹത്തിന്‍റെതന്നെ വാക്കുകളില്‍ പറഞ്ഞാല്‍ ദുര്‍ബലമായ മണ്ണിരുന്നിടം പോട്ടിയൊലിച്ച് വെള്ളമൊഴുകിയത്.അത് ഒഴുക്കിന് പ്രധാനമായിരുന്നിരിക്കാം ചിലപ്പോഴൊക്കെ ജീവിച്ചിരിക്കാനും ഇങ്ങനെ ചിലത് വേണ്ടിവരുന്നതുമാകാം.



                          ഉദ്ഘാടനം...ഡോ. എസ്. സുജാത. പ്രിൻസിപ്പൽ


                                       മുഖ്യപ്രഭാഷണം..എസ്. കണ്ണൻ




ചർച്ച... ആർ. സംഗീത




Tuesday, June 13, 2017

ഗവേഷണശില്പശാല 2017 ജൂണ്‍ 13

ഗവേഷണശില്പശാല 2017  ജൂണ്‍ 13 

മലയാളം ഗവേഷണകേന്ദ്രത്തില്‍ ശില്‍പശാലയും  ഗവേഷണത്തിന്‍റെ അര്‍ധവാര്‍ഷിക പുരോഗതിയും മികവു വിശകലനവും പ്രിന്‍സിപ്പല്‍ ഡോ.എസ്. സുജാത ഉദ്ഘാടനം ചെയ്തു. ഡോ. ജോസഫ് സ്കറിയാ ( എസ്. ബി. കോളജ്) മുഖ്യപ്രഭാഷണം നടത്തി.

                                                             ഡോ.എസ്. സുജാത
                                                          ഡോ. ജോസഫ് സ്കറിയാ



Saturday, March 25, 2017

കുടുംബസംഗമം .... 2017 മാർച്ച് 25

സ്വാഗതം ... ഡോ. എം. ഇന്ദുലേഖ

                 ഉദ്ഘാടനം .. ഡോ. കെ.ഉണ്ണികൃഷ്ണൻ പ്രിൻസിപ്പൽ
 

ഇടശ്ശേരി അവാർഡ് ജേതാവ് 
ഡോ.എസ്. ഗിരീഷ്കുമാറിനെ 
 ആദരിക്കുന്നു
 
                                         
                                             ആശംസ.  ഡോ. രാജലക്ഷ്മി. എസ്



                                           ആശംസ ... ഡോ . അനിൽകുമാർ അമര
                                                    ആശംസ... ജയകൃഷ്ണൻ
                                 മറുമൊഴി... ഡോ. എസ്.ഗിരീഷ്കുമാർ

കഥാ വേള.. 2017 ഫെബ്രുവരി 22






ഇന്നു കഥ കാര്യമായപ്പോൾ...

കെ. രേഖ, എസ്. ഹരീഷ്, മനോജ് കുറൂർ