Friday, June 16, 2017

ഉള്ളൂർ സ്മാരകപ്രഭാഷണം 2017 ജൂൺ 16

 പ്രസസ്തകവി എസ്. കണ്ണൻ 
ഉള്ളൂർ സ്മാരകപ്രഭാഷണം നടത്തി. 
സമകാലീന മലയാളകവിതയായിരുന്നു വിഷയം


.ഉള്ളൂരിനെക്കുറിച്ചും പുതുകവിതയെക്കുറിച്ചുമാണ് പറഞ്ഞുതുടങ്ങിയതെങ്കിലും കവിതാവായനയുടെ ചരിത്രം എന്ന പുതിയൊരു തിരുവിലാണ് എസ് കണ്ണന്‍ വന്നുനിന്നത്.വികാരരഹിതമായ ഒരു നില്ക്കലായിരുന്നില്ല ഹൃദയഭേദകമായ ഒരു ചിതറലായിരുന്നു അത്.വായനക്കാരന്‍റെ ഉള്ളില്‍ ചെന്നുതൊട്ട് അവന്‍റെ സ്വകാര്യതയെ കണ്ടുപിടിച്ചതിലുള്ള അമര്‍ഷമാണ് എഴുത്തുകാരന്‍റെ മേല്‍ വീഴുന്ന ബോംബുകള്‍.എനിക്കെഴുതാമായിരുന്ന എന്‍റെ ജീവിതം വേറൊരുത്തന്‍ കൊണ്ടുപോയത് എങ്ങനെ സഹിക്കാന്‍പറ്റും? ശരിയല്ലേ,മകനായാല്‍പ്പോലും ഉളിഞ്ഞുനോക്കിയാല്‍ സഹിക്കുന്നതെങ്ങനെ? വെറുതെ ഇതെല്ലാമങ്ങ് പറയുകയായിരുന്നില്ല എന്നുമുണ്ട്,കെ.ജി.എസ്. മുതല്‍ കലേഷുവരെയുള്ളവരുടെ കവിതകളുടെ പശ്ചാത്തലത്തിലായിരുന്നു നിരീക്ഷണങ്ങള്‍.ചങ്ങമ്പുഴയുടെ വായനക്കാരെക്കുറിച്ച് കേസരി നടത്തിയ നിരീക്ഷണങ്ങള്‍ ഞാന്‍ ഓര്‍ത്തു.ഒരുപക്ഷേ കേസരി എനിക്കിന്ന് പുതിയതാകുകയും പഴയതാകുകയും ചെയ്തു.പങ്കുവെയ്ക്കപ്പെടാനുള്ള ചോദനാപരമായ വെമ്പലില്‍ ബുദ്ധി പെട്ടുപോയതുകാരണം കേസരി അനുഭവിച്ച വീര്‍പ്പുമുട്ടല്‍ എത്ര ക്രൂരമായിരുന്നിരിക്കും.അങ്ങനെ പിന്നോട്ടിരിക്കുമ്പോഴാണ് എസ്.കണ്ണന്‍ കരയുന്നത് അദ്യമായി കണ്ടത്.അദ്ദേഹത്തിന്‍റെതന്നെ വാക്കുകളില്‍ പറഞ്ഞാല്‍ ദുര്‍ബലമായ മണ്ണിരുന്നിടം പോട്ടിയൊലിച്ച് വെള്ളമൊഴുകിയത്.അത് ഒഴുക്കിന് പ്രധാനമായിരുന്നിരിക്കാം ചിലപ്പോഴൊക്കെ ജീവിച്ചിരിക്കാനും ഇങ്ങനെ ചിലത് വേണ്ടിവരുന്നതുമാകാം.



                          ഉദ്ഘാടനം...ഡോ. എസ്. സുജാത. പ്രിൻസിപ്പൽ


                                       മുഖ്യപ്രഭാഷണം..എസ്. കണ്ണൻ




ചർച്ച... ആർ. സംഗീത




No comments:

Post a Comment