പ്രജ്ഞ

Friday, March 24, 2017

മാതൃഭാഷാ ദിനം 2017 ഫെബ്രുവരി 21

                 ഭാഷാവന്ദനത്തോടെ മാതൃഭാഷാ ദിനാഘോഷം ആരംഭിച്ചു.                    മുമ്പേ തീരുമാനിച്ചുറപ്പിച്ചതും പ്രധാനവുമായ ഘട്ടം അനന്തുവിന്‍റെ കവിതാലാപനത്തോടെയാരംഭിച്ചു... 
ഇടയ്ക്കയില്‍ താളമിട്ട് Arjun ഒപ്പം ചേര്‍ന്നു...



മലയാളവിഭാഗത്തിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയായിരുന്ന മുന്‍ ശബരിമല മേല്‍ശാന്തി ശങ്കരന്‍ നമ്പൂതിരി   ഗോപികാദണ്ഡകം കവിത ചൊല്ലിക്കൊണ്ട് മാതൃഭാഷാദിനം ഉദ്ഘാടനം ചെയ്തു...

ക്ഷണിയ്ക്കപ്പെടാത്ത അതിഥികള്‍ ആതിഥേയരായെത്തുന്ന പ്രത്യേകത മലയാളവിഭാഗത്തിനു പതിവാണല്ലോ...

ആശയങ്ങളെ സൃഷ്ടിയ്ക്കുന്നതാവണം ക്യാമ്പസുകളെന്ന് അദ്ധ്യക്ഷന്‍ കൂടിയായ പ്രിന്‍സിപ്പാല്‍ ഓര്‍മ്മിപ്പിച്ചിട്ടും കുട്ടികളിലെന്തോ അത്രയൊരു സന്തോഷം കണ്ടില്ല....
സെമസ്റ്റര്‍ തിരക്കുകളില്‍ മറന്നുപോയിട്ടാവണം...
മാതൃഭാഷാദിനത്തില്‍ മുഖ്യപ്രഭാഷകന്‍ നെടുമുടി എന്‍.എസ്.എസ് ഹയര്‍സെക്കണ്ടറി സ്കൂളിലെ മലയാളം അധ്യാപകനും മികച്ച പ്രഭാഷകനുമായ ശ്രീ കെ.വി ബിജു ആയിരുന്നു..
കവിതതുളുമ്പുന്ന ഭാഷയില്‍ സദസ്സിനെ കയ്യിലെടുത്തു അദ്ദേഹം..
കണിക്കൊന്നയല്ലേ
വിഷുക്കാലമല്ലേ
പൂക്കാതിരിയ്ക്കാനെനിയ്ക്കാവതില്ലേ...

എന്നാരംഭിച്ച് ഭാഷയുടെ ഊര്‍ജ്ജതന്ത്രം വരിച്ചിട്ട ബിജു സര്‍ന് സ്നേഹം ...
കവികളും..കഥാകൃത്തുകളും..ഗവേഷകരും നിറഞ്ഞാടിയ വേദിയിലേയ്ക്ക് അത്രയൊന്നും പരിചിതനല്ലാത്ത ഒരു ഹയര്‍സെക്കണ്ടറി അധ്യാപകന്‍ കടന്നുവരുമ്പോഴുണ്ടായിരുന്ന അമ്പരപ്പുകളെയാണ് സംഭാഷണത്തിനിടയിലെങ്ങോ, ആ ചെറിയവലിയ മനുഷ്യന്‍, ആത്മാര്‍ത്ഥമായ അര്‍പ്പണം കൊണ്ട് കൈയ്യടികളായ് മാറ്റിയെടുത്തതെന്നു പറയാതെ വയ്യ...





ചോദ്യങ്ങള്‍ ചോദിച്ചു ശീലിച്ച പ്രജ്ഞാപഥത്തിന്‍റെ നാവുകളെ നോവുകള്‍ കൊണ്ട് പൂട്ടിയിട്ട അംബികാസുതന്‍ മാങ്ങാടിനുശേഷം നിമിഷമൗനത്തിലേയ്ക്ക്.. ദീര്‍ഘ നിശ്വാസങ്ങളിലേയ്ക്ക് തള്ളിയിടുവാനായത് ബിജു സര്‍ നു മാത്രം...
അഴിച്ചുവെച്ച കവിതകള്‍.. അമ്പരപ്പിയ്ക്കുന്ന പുനര്‍വായനകള്‍ ഒക്കെയും കൊണ്ട് മധുരമാക്കിത്തീര്‍ത്ത മാതൃഭാഷാദിനം...
ഒപ്പം അര്‍ഹിയ്ക്കുന്ന ഒരുവ്യക്തിയെ,അധ്യാപകനെ, ആദരിയ്ക്കുവാനായതിന്‍റെ സന്തോഷം ....


Posted by പ്രജ്ഞാപഥം at 10:48 AM
Email ThisBlogThis!Share to XShare to FacebookShare to Pinterest

No comments:

Post a Comment

Newer Post Older Post Home
Subscribe to: Post Comments (Atom)
ജാലകം

IF YOU CANT READ THIS BLOG, CLICK HERE FOR FONT OPTIONS AND INSTRUCTIONS

Click here for Malayalam Fonts

Followers

Blog Archive

  • ►  2018 (1)
    • ►  September (1)
  • ▼  2017 (9)
    • ►  June (4)
    • ▼  March (5)
      • കുടുംബസംഗമം .... 2017 മാർച്ച് 25
      • കഥാ വേള.. 2017 ഫെബ്രുവരി 22
      • ശില്പശാല - പ്രബന്ധരചനയുടെ രീതി ശാസ്ത്രം 2017 മാർച്...
      • മാതൃഭാഷാ ദിനം 2017 ഫെബ്രുവരി 21
      • വിവർത്തനം - സിദ്ധാന്തവും പ്രയോഗവും 2017 ഫെബ്രുവരി 23
  • ►  2016 (10)
    • ►  December (1)
    • ►  July (1)
    • ►  June (2)
    • ►  May (1)
    • ►  April (1)
    • ►  March (1)
    • ►  February (3)
  • ►  2015 (19)
    • ►  December (1)
    • ►  September (3)
    • ►  July (3)
    • ►  June (3)
    • ►  May (1)
    • ►  March (2)
    • ►  February (4)
    • ►  January (2)
  • ►  2014 (24)
    • ►  December (1)
    • ►  September (2)
    • ►  August (1)
    • ►  July (6)
    • ►  June (1)
    • ►  March (7)
    • ►  February (1)
    • ►  January (5)
  • ►  2013 (7)
    • ►  August (1)
    • ►  July (1)
    • ►  June (2)
    • ►  May (1)
    • ►  April (2)
  • ►  2012 (3)
    • ►  August (1)
    • ►  July (1)
    • ►  June (1)
  • ►  2011 (10)
    • ►  September (1)
    • ►  July (1)
    • ►  June (1)
    • ►  March (1)
    • ►  February (6)
  • ►  2010 (9)
    • ►  October (1)
    • ►  September (1)
    • ►  August (7)

About Me

prajna
View my complete profile
‍

Blog Helpline

Visitors

Refresh Memory

Pages

  • Home

സൃഷ്ടികള്‍ ബി.രവികുമാര്‍, എന്‍.എസ്.എസ്.ഹിന്ദു കോളജ്, ചങ്ങനാശ്ശേരി എന്ന വിലാസത്തില്‍ അയച്ചുതരിക.


ഡോ.ബി.രവികുമാര്‍,പത്രാധിപര്‍. Watermark theme. Powered by Blogger.