Friday, February 12, 2016

നവോത്ഥാനവും മലയാള കവിതയും രണ്ടാം ദിവസം 2016 ഫെബ്രുവരി12

നവോത്ഥാനവും മലയാളകവിതയും -ത്രിദിനസെമിനാറിന്‍റെ 
രണ്ടാം ദിവസം



                                        ഡോ.  രാജലക്ഷ്മി. എസ്.      സ്വാഗതം


      ഡോ. എം.ഏൻ. കാരശ്ശേരി      നവോത്ഥാനത്തിന്റെ തിരിച്ചുപോക്ക്



      

                      സജയ്.കെ.വി.     നവോത്ഥാനമൂല്യങ്ങളുടെ അപചയം



                                              
                                                    പി.എൻ. ഗോപീകൃഷ്ണൻ
           നാരായണഗുരു സമകാലീന സൗന്ദര്യശാസ്ത്രപശ്ചാത്തലത്തിൽ



                                                                       രേഖാരാജ്


നവോത്ഥാനവും മലയാളകവിതയും -ത്രിദിനസെമിനാറിന്‍റെ രണ്ടാം ദിവസം നടന്ന രേഖാ രാജിൻെറെ പ്രഭാഷണത്തെക്കുറിച്ച് ) എഴുതിയ കുറിപ്പ്
സെമിനാറിലെ ഏക സ്ത്രീ സാന്നിദ്ധ്യമായിരുന്ന രേഖാ രാജ് ആയിരുന്നു ഇന്നത്തെ താരം.. സ്വത്വരൂപീകരണത്തിന്‍റെ.... അതിലെ ശരീര നിര്‍മ്മിതിയുടെ വലിയ ചരിത്രത്തിലേയ്ക്ക് കൂട്ടിക്കൊണ്ടു പോവുമ്പോള്‍ കഥയിലെന്നതുപോലെ പിന്തുടരാനായത് ഇപ്പോഴും അത്ഭുതപ്പെടുത്തുന്നു...
സ്വത്വം എന്ന ചെറിയ പദം മുന്നിലേയ്ക്കു വയ്ക്കുന്ന ഒരായിരം സന്ദേഹങ്ങളെ പരിചയപ്പെടുത്തിക്കൊണ്ട് മനോഹരമായ ഭാഷയില്‍ അവര്‍ ആരംഭിച്ചു...
അവസ്ഥകള്‍ക്കനുസരിച്ച് സ്ഥിരം പരിവര്‍ത്തനപ്പെട്ടുകൊണ്ടിരിയ്ക്കുന്ന ഒന്നിനെ നിര്‍വ്വചിയ്ക്കുമ്പോഴും അത്രയും ലളിതമായ ഭാഷ നിലനിര്‍ത്തുവാനും കരുതലോടെ അത് പകരുവാനും രേഖാ രാജിന് കഴിഞ്ഞു....
രണ്ടായി വിഭജിയ്ക്കപ്പെട്ട സദസ്സിലെ പകുതിയിലേറെ വരുന്ന കൂട്ടുകാര്‍ക്ക് സ്വത്വ ചര്‍ച്ചകളുടെ മാറിമറിഞ്ഞ സിദ്ധാന്തങ്ങളുടെ ചരിത്രത്തെയും പ്രാധാന്യത്തേയും അത്രമേല്‍ ലളിതമായ് മനസ്സിലാക്കുവാനുള്ള അവസരമായിരുന്നു നഷ്ടമായത്...
കേരളത്തില്‍ നവോത്ഥാനം വരുത്തിയ സാമൂഹ്യ പരിഷ്കരണങ്ങള്‍ സമുദായ പരിഷ്കരണങ്ങളിലൂടെ ആയിരുന്നു എന്ന് പി.കെ രാജശേഖരന്‍ മാഷും കാരശ്ശേരി മാഷും പറഞ്ഞുവച്ച ഭൂമികയില്‍ നിന്നുകൊണ്ട് തന്നെ നവോത്ഥാനം ഒളിച്ചു കടത്തിയ അപകടങ്ങളെക്കൂടി അവര്‍ ചൂണ്ടിക്കാണിച്ചു.... അവിടെ ഇല്ലാതെയായത് പാര്‍ശ്വവല്‍ക്കരിയ്ക്കപ്പെട്ട സമുദായങ്ങളുടെ ആചാരങ്ങളും അനുഷ്ഠാനങ്ങളും ആയിരുന്നു..
അവരുടെ സ്വത്വത്തെ മറച്ചുവച്ചുകൊണ്ട് അത്യധികം സവര്‍ണ്ണമായ വേഷഭൂഷവിധാനങ്ങളെ അവര്‍ സ്വീകരിച്ചപ്പോള്‍ ലാഭം ആര്‍ക്കായിരുന്നു ? എന്ന ചോദ്യം കുട്ടികളെ അത്രയേറെ ഉലച്ചിട്ടുണ്ടാവണം...
സ്ത്രീ/പുരുഷന്‍ എന്നിങ്ങനെ വ്യത്യസ്ത സാഹചര്യങ്ങളില്‍ അഭിനയിക്കപ്പെടുന്ന ലിംഗ ധര്‍മ്മങ്ങളാല്‍ നിശ്ചയിയ്ക്കപ്പെടുന്ന ലിംഗവ്യവസ്ഥ എത്രത്തോളം സ്വീകാര്യമാണ് എന്ന് സൈദ്ധാന്തകരെ ഉദ്ധരിച്ച് പറഞ്ഞു വച്ചപ്പോള്‍ ചോദിയ്ക്കാന്‍ ഒരു ചോദ്യം കരുതി വെച്ചിരുന്നു.......
ആണിന് ഇന്നത് പെണ്ണിന് ഇന്നത് എന്നിങ്ങനെ സമൂഹം സൃഷ്ടിച്ചെടുത്ത ചില ധര്‍മ്മങ്ങളെക്കുറിച്ച് നമ്മള്‍ പറഞ്ഞു വച്ചു... സ്ത്രീ ശരീരത്തില്‍ പുരുഷന്‍റെ മനസ്സുമായ് ജീവിയ്ക്കുന്നവരുടെയും തിരിച്ചും ഉള്ള സ്വത്വങ്ങളെക്കുറിച്ചും പറഞ്ഞുവച്ചു.... പലപ്പോഴും ശ്രദ്ധയില്‍പ്പെട്ടിട്ടുള്ള ഒരു കാര്യം സ്ത്രീയുടെ മനസ്സുള്ള ഒരു പുരുഷ ശരീരമുള്ള വ്യക്തി തന്‍റെ മനസ്സ് വെളിവാക്കാനായി സമൂഹം വിവക്ഷിയ്ക്കുന്ന സ്ത്രീ ധര്‍മ്മം തിരഞ്ഞെടുക്കുന്നു എന്നതാണ്...
ഇത് തിരിച്ചും സംഭവിയ്ക്കുന്നു... ഇതിനെ എങ്ങനെയാണ് കാണുന്നത് എന്നറിയാന്‍ കൗതുകം ഉണ്ടായിരുന്നു.
സാഹിത്യസ്നേഹിയായ ചേച്ചിയില്‍ നിന്ന് സാഹിത്യത്തെക്കുറിച്ചുള്ള പരാമര്‍ശങ്ങളും നഷ്ടമായി..
എങ്കിലും
ഏറെ സ്നേഹം സന്തോഷം ... സുന്ദരമായ മറ്റൊരു ദിവസത്തിന്...


















റിപ്പോർട്ട്  -  ആര്യാ രാജ്

No comments:

Post a Comment