Thursday, February 5, 2015

നാഷണൽ സെമിനാർ.... 2015 ഫെബ്രുവരി 26, 27,& 28




പ്രബന്ധങ്ങൾ ക്ഷണിക്കുന്നു


ചങ്ങനാശ്ശേരി എൻ‍.എസ്.എസ്.ഹിന്ദു കോളജ് മലയാളവിഭാഗത്തിൻറെ 

ആഭിമുഖ്യത്തില്‍ 2015 ഫെബ്രുവരി 26, 27, 28 തീയതികളിൽ
 യു.ജി.സിയുടെ ധനസഹായത്തോടെ 
രംഗകലയും സാഹിത്യവും 
എന്ന വിഷയത്തിൽ ത്രിദിനദേശീയസെമിനാർ സംഘടിപ്പിക്കുന്നു. അക്കാദമിക് രംഗത്തെയും കലാരംഗത്തെയും പ്രമുഖർ പങ്കെടുക്കുന്ന സെമിനാറിൽപ്രബന്ധങ്ങൾ അവതരിപ്പിക്കാന്താല്പര്യമുള്ള അദ്ധ്യാപകരും ഗവേഷകരും താഴെക്കൊടുത്തിരിക്കുന്ന നമ്പറുകളിൽഫെബ്രുവരി 10 നു മുമ്പ് ബന്ധപ്പെടുക. പ്രബന്ധസംഗ്രഹം ലഭിക്കേണ്ട അവസാനതീയതി 
ഫെബ്രുവരി 20

Tuesday, December 2, 2014

റ്റി.ജി.പി. സാറിനു വിട


    ഇടവപ്പാതിപ്പാതിരയാണിടിയും മഴയും പൊടിപൂരം 
.......പുരമുറ്റത്തെ പുളിമാവിന്മേൽ ഒരു ഗന്ധർവൻ പാടുന്നു.....

മുപ്പത്തിമൂന്നുകൊല്ലങ്ങൾക്കു മുമ്പ് ഇടശ്ശേരിയുടെ ഒരു ഗന്ധർവൻ പാടുന്നു എന്ന കവിത ചൊല്ലിക്കൊണ്ടാണ് പുരുഷോത്തമൻ നായരുസാർ എന്റെ മനസിലേക്ക് കയറി വന്നത്... കവിതയും ഇടശ്ശേരിയും പുരുഷോത്തമൻ നായരുസാറും പിന്നെ മനസിൽനിന്നിറങ്ങിപ്പോയിട്ടില്ല.എന്റെ പ്രിയപ്പെട്ട ഗുരുനാഥനൊപ്പം 91-92 വർഷത്തിൽ ചങ്ങനാശ്ശേരി എൻ.എസ്.എസ്. കോളജിൽ സഹപ്രവർത്തനായിക്കഴിയാനും ഭാഗ്യമുണ്ടായി. ഇന്നു വൈകുന്നേരം 9.25 നു സാർ ജീവിതത്തോടു വിടപറഞ്ഞു. സങ്കടത്തോടെ മഴ ചാറുന്നുണ്ട്. 

കാറ്റുകൾ മൂളിയിരമ്പി വരുന്നുണ്ടൊട്ടിളവേകിയ തോളുൢകളിൽ
വീണ്ടും മഴയുടെ പല്ലക്കേന്തിക്കൊണ്ടുപുഴക്കരയതിലൂടെ
നിർത്തിയ പാട്ടുതുടങ്ങീ താളക്കുത്തുവിടാതെ ഗന്ധർവൻ....

(സംസ്കാരം ഡിസം 3 ബുധൻ രാവിലെ 11ന് തിരുവല്ലാ പൊടിയാടിയിലെ വീട്ടു വളപ്പിൽ)
ബി.രവികുമാര്‍

Wednesday, September 3, 2014

നീലംപേരൂര്‍ പൂരം 2014 September 3

ചുവപ്പിനു തെച്ചിപ്പൂവുകൾ ,പച്ചയ്ക്ക് താമരയില
വാഴപ്പോളയുടെ വെള്ള



കറകലരാത്ത പ്രകൃതിയിലെ നിറങ്ങൾ ചേർത്തുകെട്ടി നീലമ്പേരൂരിൽ പടയണിക്ക് അന്നങ്ങൾ നിരന്നു തുടങ്ങി... ഇന്നുരാത്രിയാണ് ജനസാഗരത്തിനു മേലെ അന്നങ്ങൾ ഒഴുകി നിറയുന്ന പൂരം പടയണി. ഒരു ചെറുസംഘം കുട്ടികളുമൊത്ത് 
മുന്നൊരുക്കങ്ങൾ കാണാൻ 
പടയണിക്കരയിൽ ഞങ്ങളുടെ ഒരു പകൽപ്പൂരം