Tuesday, December 2, 2014

റ്റി.ജി.പി. സാറിനു വിട


    ഇടവപ്പാതിപ്പാതിരയാണിടിയും മഴയും പൊടിപൂരം 
.......പുരമുറ്റത്തെ പുളിമാവിന്മേൽ ഒരു ഗന്ധർവൻ പാടുന്നു.....

മുപ്പത്തിമൂന്നുകൊല്ലങ്ങൾക്കു മുമ്പ് ഇടശ്ശേരിയുടെ ഒരു ഗന്ധർവൻ പാടുന്നു എന്ന കവിത ചൊല്ലിക്കൊണ്ടാണ് പുരുഷോത്തമൻ നായരുസാർ എന്റെ മനസിലേക്ക് കയറി വന്നത്... ആ കവിതയും ഇടശ്ശേരിയും പുരുഷോത്തമൻ നായരുസാറും പിന്നെ മനസിൽനിന്നിറങ്ങിപ്പോയിട്ടില്ല.എന്റെ പ്രിയപ്പെട്ട ഗുരുനാഥനൊപ്പം 91-92 വർഷത്തിൽ ചങ്ങനാശ്ശേരി എൻ.എസ്.എസ്. കോളജിൽ സഹപ്രവർത്തനായിക്കഴിയാനും ഭാഗ്യമുണ്ടായി. ഇന്നു വൈകുന്നേരം 9.25 നു സാർ ജീവിതത്തോടു വിടപറഞ്ഞു. സങ്കടത്തോടെ മഴ ചാറുന്നുണ്ട്. 

കാറ്റുകൾ മൂളിയിരമ്പി വരുന്നുണ്ടൊട്ടിളവേകിയ തോളുൢകളിൽ
വീണ്ടും മഴയുടെ പല്ലക്കേന്തിക്കൊണ്ടുപുഴക്കരയതിലൂടെ
നിർത്തിയ പാട്ടുതുടങ്ങീ താളക്കുത്തുവിടാതെ ഗന്ധർവൻ....

(സംസ്കാരം ഡിസം 3 ബുധൻ രാവിലെ 11ന് തിരുവല്ലാ പൊടിയാടിയിലെ വീട്ടു വളപ്പിൽ)
ബി.രവികുമാര്‍

No comments:

Post a Comment