Saturday, February 13, 2016

ദേശീയസെമിനാർ സമാപനം... 2016 ഫെബ്രുരി 13

നവോത്ഥാനവും  മലയാളകവിതയും 
മുഖ്യവിഷയമാക്കിക്കൊണ്ട് 2016 ഫെബ്രുവരി 11,12, 13 തീയതികളിലായി നടന്നുവന്ന ത്രിദിനദേശീയ സെമിനാറിന്റെ  സമാപനത്തിൽ പ്രശസ്ഥകവി  
എസ്. ജോസഫ് 
മുഖ്യ പ്രഭാഷണം നടത്തി




പ്രബന്ധാവതരണങ്ങൾ


ഡോ.റീജാ രവീന്ദ്രൻ


ഡോ. ഭുവനേശ്വരിക്കുഞ്ഞമ്മ


ഡോ, വീണാ ഹരികൃഷ്ണൻ


ഡോ. റാണി. വി. എൽ


ഡോ.  ഓ. രാജേഷ്


സംഘാടനത്തിന്റെ സംതൃപ്തി


സദസ്സ്

Friday, February 12, 2016

നവോത്ഥാനവും മലയാള കവിതയും രണ്ടാം ദിവസം 2016 ഫെബ്രുവരി12

നവോത്ഥാനവും മലയാളകവിതയും -ത്രിദിനസെമിനാറിന്‍റെ 
രണ്ടാം ദിവസം



                                        ഡോ.  രാജലക്ഷ്മി. എസ്.      സ്വാഗതം


      ഡോ. എം.ഏൻ. കാരശ്ശേരി      നവോത്ഥാനത്തിന്റെ തിരിച്ചുപോക്ക്



      

                      സജയ്.കെ.വി.     നവോത്ഥാനമൂല്യങ്ങളുടെ അപചയം



                                              
                                                    പി.എൻ. ഗോപീകൃഷ്ണൻ
           നാരായണഗുരു സമകാലീന സൗന്ദര്യശാസ്ത്രപശ്ചാത്തലത്തിൽ



                                                                       രേഖാരാജ്


നവോത്ഥാനവും മലയാളകവിതയും -ത്രിദിനസെമിനാറിന്‍റെ രണ്ടാം ദിവസം നടന്ന രേഖാ രാജിൻെറെ പ്രഭാഷണത്തെക്കുറിച്ച് ) എഴുതിയ കുറിപ്പ്
സെമിനാറിലെ ഏക സ്ത്രീ സാന്നിദ്ധ്യമായിരുന്ന രേഖാ രാജ് ആയിരുന്നു ഇന്നത്തെ താരം.. സ്വത്വരൂപീകരണത്തിന്‍റെ.... അതിലെ ശരീര നിര്‍മ്മിതിയുടെ വലിയ ചരിത്രത്തിലേയ്ക്ക് കൂട്ടിക്കൊണ്ടു പോവുമ്പോള്‍ കഥയിലെന്നതുപോലെ പിന്തുടരാനായത് ഇപ്പോഴും അത്ഭുതപ്പെടുത്തുന്നു...
സ്വത്വം എന്ന ചെറിയ പദം മുന്നിലേയ്ക്കു വയ്ക്കുന്ന ഒരായിരം സന്ദേഹങ്ങളെ പരിചയപ്പെടുത്തിക്കൊണ്ട് മനോഹരമായ ഭാഷയില്‍ അവര്‍ ആരംഭിച്ചു...
അവസ്ഥകള്‍ക്കനുസരിച്ച് സ്ഥിരം പരിവര്‍ത്തനപ്പെട്ടുകൊണ്ടിരിയ്ക്കുന്ന ഒന്നിനെ നിര്‍വ്വചിയ്ക്കുമ്പോഴും അത്രയും ലളിതമായ ഭാഷ നിലനിര്‍ത്തുവാനും കരുതലോടെ അത് പകരുവാനും രേഖാ രാജിന് കഴിഞ്ഞു....
രണ്ടായി വിഭജിയ്ക്കപ്പെട്ട സദസ്സിലെ പകുതിയിലേറെ വരുന്ന കൂട്ടുകാര്‍ക്ക് സ്വത്വ ചര്‍ച്ചകളുടെ മാറിമറിഞ്ഞ സിദ്ധാന്തങ്ങളുടെ ചരിത്രത്തെയും പ്രാധാന്യത്തേയും അത്രമേല്‍ ലളിതമായ് മനസ്സിലാക്കുവാനുള്ള അവസരമായിരുന്നു നഷ്ടമായത്...
കേരളത്തില്‍ നവോത്ഥാനം വരുത്തിയ സാമൂഹ്യ പരിഷ്കരണങ്ങള്‍ സമുദായ പരിഷ്കരണങ്ങളിലൂടെ ആയിരുന്നു എന്ന് പി.കെ രാജശേഖരന്‍ മാഷും കാരശ്ശേരി മാഷും പറഞ്ഞുവച്ച ഭൂമികയില്‍ നിന്നുകൊണ്ട് തന്നെ നവോത്ഥാനം ഒളിച്ചു കടത്തിയ അപകടങ്ങളെക്കൂടി അവര്‍ ചൂണ്ടിക്കാണിച്ചു.... അവിടെ ഇല്ലാതെയായത് പാര്‍ശ്വവല്‍ക്കരിയ്ക്കപ്പെട്ട സമുദായങ്ങളുടെ ആചാരങ്ങളും അനുഷ്ഠാനങ്ങളും ആയിരുന്നു..
അവരുടെ സ്വത്വത്തെ മറച്ചുവച്ചുകൊണ്ട് അത്യധികം സവര്‍ണ്ണമായ വേഷഭൂഷവിധാനങ്ങളെ അവര്‍ സ്വീകരിച്ചപ്പോള്‍ ലാഭം ആര്‍ക്കായിരുന്നു ? എന്ന ചോദ്യം കുട്ടികളെ അത്രയേറെ ഉലച്ചിട്ടുണ്ടാവണം...
സ്ത്രീ/പുരുഷന്‍ എന്നിങ്ങനെ വ്യത്യസ്ത സാഹചര്യങ്ങളില്‍ അഭിനയിക്കപ്പെടുന്ന ലിംഗ ധര്‍മ്മങ്ങളാല്‍ നിശ്ചയിയ്ക്കപ്പെടുന്ന ലിംഗവ്യവസ്ഥ എത്രത്തോളം സ്വീകാര്യമാണ് എന്ന് സൈദ്ധാന്തകരെ ഉദ്ധരിച്ച് പറഞ്ഞു വച്ചപ്പോള്‍ ചോദിയ്ക്കാന്‍ ഒരു ചോദ്യം കരുതി വെച്ചിരുന്നു.......
ആണിന് ഇന്നത് പെണ്ണിന് ഇന്നത് എന്നിങ്ങനെ സമൂഹം സൃഷ്ടിച്ചെടുത്ത ചില ധര്‍മ്മങ്ങളെക്കുറിച്ച് നമ്മള്‍ പറഞ്ഞു വച്ചു... സ്ത്രീ ശരീരത്തില്‍ പുരുഷന്‍റെ മനസ്സുമായ് ജീവിയ്ക്കുന്നവരുടെയും തിരിച്ചും ഉള്ള സ്വത്വങ്ങളെക്കുറിച്ചും പറഞ്ഞുവച്ചു.... പലപ്പോഴും ശ്രദ്ധയില്‍പ്പെട്ടിട്ടുള്ള ഒരു കാര്യം സ്ത്രീയുടെ മനസ്സുള്ള ഒരു പുരുഷ ശരീരമുള്ള വ്യക്തി തന്‍റെ മനസ്സ് വെളിവാക്കാനായി സമൂഹം വിവക്ഷിയ്ക്കുന്ന സ്ത്രീ ധര്‍മ്മം തിരഞ്ഞെടുക്കുന്നു എന്നതാണ്...
ഇത് തിരിച്ചും സംഭവിയ്ക്കുന്നു... ഇതിനെ എങ്ങനെയാണ് കാണുന്നത് എന്നറിയാന്‍ കൗതുകം ഉണ്ടായിരുന്നു.
സാഹിത്യസ്നേഹിയായ ചേച്ചിയില്‍ നിന്ന് സാഹിത്യത്തെക്കുറിച്ചുള്ള പരാമര്‍ശങ്ങളും നഷ്ടമായി..
എങ്കിലും
ഏറെ സ്നേഹം സന്തോഷം ... സുന്ദരമായ മറ്റൊരു ദിവസത്തിന്...


















റിപ്പോർട്ട്  -  ആര്യാ രാജ്

Thursday, February 11, 2016

ത്രിദിനദേശീയസെമിനാർ...നവോത്ഥാനവും മലയാളകവിതയും'


ചങ്ങനാശ്ശേരി എന്‍. എസ്. എസ്. ഹിന്ദു കോളേജില്‍ നവോത്ഥാനവും മലയാളകവിതയും എന്ന വിഷയത്തില്‍ ത്രിദിനദേശീയസെമിനാര്‍ സംഘടിപ്പിക്കുന്നു. കേരളനവോത്ഥാനത്തെയും മലയാളകവിതയുടെ സഞ്ചാരപഥത്തെയും പുനഃപരിശോധിക്കുന്ന അര്‍ത്ഥവത്തായ കളമാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്. സ്നേഹത്തോടെ ഈ സെമിനാറില്‍ പങ്കെടുക്കാനും സജീവമാക്കാനും ക്ഷണിക്കുന്നു.

                                                           

                                       ഉദ്ഘാടനം.. ഡോ. ജി. ജഗദീശ് ചന്ദ്രൻ 

                        അദ്ധ്യക്ഷപ്രസംഗം    ഡോ. പി.എസ്. ഗീതാകുമാരി







                                       ഡോ. പി.കെ. രാജശേഖരൻ 
         അധിനിവേശവും കേരളാധുനിക്ത്വവും

ത്രിദിനദേശീയസെമിനാറിന്‍റെ ഒന്നാം ദിവസം 
സുന്ദരമായി കടന്നുപോയി...
നവോത്ഥാനവും മലയാളകവിതയും വല്ലാതെ കുഴക്കുമെന്ന് വെറുതേ ഭയന്നെങ്കിലും ഉദ്ഘാടനസമ്മേളനത്തിനുശേഷം അധിനിവേശവും കേരളാധുനികത്വവും എന്ന വിഷയത്തെക്കുറിച്ച് 
പി.കെ രാജശേഖരന്‍ മാഷുടെ 
മനോഹരമായ സംഭാഷണത്തോടെ തന്നെ അത് അസ്ഥാനത്തായി.
'നവോത്ഥാന'ത്തിന്‍റെ ആ 'ഹുങ്കി'നെ
 ആധുനികത്വമെന്ന് അടിച്ചൊതുക്കി കൈയ്യിലേല്‍പ്പിച്ച് 
മാഷ് മടങ്ങുമ്പോഴേയ്ക്കും 'നവോത്ഥാനം' ആകെ നാണിച്ച് ഒതുങ്ങിത്തന്നു..

കേരളാധുനികത്വം വന്ന വഴികളിലാരംഭിച്ച് 
വീണപൂവിനു ശേഷം മലയാളകവിത മനുഷ്യനെ അടയാളപ്പെടുത്തിത്തുടങ്ങിയതിനെക്കുറിച്ചും 
ആധുനികത്വംമുന്നോട്ടുവച്ച പുതിയ 
സാഹിത്യപ്രസ്ഥാനങ്ങളെക്കുറിച്ചും ചര്‍ച്ച ചെയ്ത് 
ആധുനികത്വം ഒളിപ്പിച്ചുവച്ച കൂര്‍ത്തദ്രംഷ്ടകളെക്കൂടി ചൂണ്ടിക്കാണിച്ചു കൊണ്ട് സംസാരം നീണ്ടു..
ഉച്ച കഴിഞ്ഞുള്ള ചര്‍ച്ചയില്‍
ചങ്ങമ്പുഴക്കവിതകളിലെ പ്രണയവും കലാപവുമായിരുന്നു ചര്‍ച്ചയായത്. എം.എസ് പോള്‍ വിഷയം കൈകാര്യം ചെയ്തു.
തുടര്‍ന്ന് ശിഷ്യനും മകനും കലാമണ്ഡലവും 
എന്ന വിഷയത്തില്‍ 
ഒ. അരുണ്‍ കുമാര്‍ സംസാരിച്ചു. 
                                                                                                  




                                                      (റിപ്പോർട്ട്...ആര്യാ രാജ്)

                                                      നിലയ ഛായാഗ്രാഹകർ

                   
                                                                     ശ്യാംകുമാർ


തോമസ്


                                                                     അഖിൽ























Wednesday, December 2, 2015

മാര്‍ഗി സതി അനുസ്മരണം... 2015 ഡിസംബർ 2

കൂടിയാട്ടം കലാകാരി  മാർഗി സതിയെ അരുൺകുമാർ നേപഥ്യ അനുസ്മരിക്കുന്നു.



സര്‍വ്വതും കൂടിയാട്ടത്തിനു സമര്‍പ്പിച്ച്.സമര്‍പ്പണത്തിന്‍റെ മഹാപാരമ്പര്യത്തെ പകര്‍ന്നുതന്ന ഗുരുപരമ്പരകളെ മുഴുവന്‍ ഏകദന്തം എന്ന തന്‍റെ പുതിയചിട്ടപ്പെടുത്തലിലൂടെ നമസ്ക്കരിച്ച് (അരങ്ങില്‍ അതിന് ജീവന്‍കൊടുത്ത് )മാര്‍ഗി സതി വേഷം അഴിച്ചുവെച്ചു.
സമ്പൂര്‍ണ്ണരംഗാവതരണ പരമ്പകരകളിലൂടെ നങ്ങ്യാര്‍കൂത്തിനെ ക്ഷേത്രമതിലിനു പുറത്ത് സ്ഥാപിക്കുന്നതില്‍ നെടുനായികത്വം വഹിച്ച മാര്‍ഗി സതി,അടിയന്തരങ്ങളുടെ നടപ്പുശീലങ്ങളെ ഉപേക്ഷിച്ച് നങ്ങ്യാര്‍കൂത്തിന്‍റെ നിര്‍വ്വഹണഭാഗങ്ങളെ നാടകഭാഗത്തേക്ക് ബന്ധിപ്പിക്കുകകൂടി ചെയ്തു.കൂടിയാട്ടസങ്കേതങ്ങളിലുള്ള വ്യുല്‍പ്പത്തി ഇത്തരമൊന്നിന്‍റെ അവതരണത്തിന് അടിസ്ഥാനംതന്നെയായി പരിണമിക്കുകയായിരുന്നു.
നങ്ങ്യാര്‍കൂത്തില്‍ ഇന്നുകാണുന്ന എല്ലാ പുതിയചിട്ടപ്പെടുത്തലുകളും കടപ്പെട്ടിരിക്കുന്നത് മാര്‍ഗി സതിയുടെ ശ്രീരാമചരിതത്തോടാണ്.ഇതില്‍ നാടകഭാഗത്തിലേക്ക് അവതരണം ബന്ധിപ്പിക്കപ്പെടുന്നുണ്ട്.എന്നാല്‍ നിര്‍വ്വഹണം മാത്രമായുള്ള പുതിയ പരീക്ഷണങ്ങള്‍ക്കും അവര്‍ മടികാട്ടുന്നില്ല.കാമ്പും ജനകീയതയും കലയെ നിലനിര്‍ത്തുവാന്‍ ഏതളവുവരെയാകാം എന്ന് ഈ കലോപാസക കാട്ടിത്തരുന്നുണ്ട്.സിനിമയിലേക്കു ലഭിച്ച ക്ഷണത്തെ നിരസിക്കുമ്പോള്‍ തന്നെ സിനിമയില്‍ നങ്ങ്യാര്‍കൂത്ത് അവതരിപ്പിക്കുവാന്‍ കിട്ടിയ അവസരം വിനിയോഗിക്കുന്നത് ഇതിന്‍റെ ഭാഗമാണ്.
ദക്ഷിണേന്ത്യയിലെ വീരനായിക കണ്ണകിയെ അരങ്ങില്‍ എത്തിച്ചപോലെ ഉത്തരേന്ത്യയിലെ വനിതാകുസുമം ഭക്തമീരയെ യാഥാര്‍ത്ഥ്യമാക്കിയതും ശ്രദ്ധയമായ ചുവടുവെയ്പ്പാണ്.
ഇതിനെല്ലാമപ്പുറം മാര്‍ഗി സതിയില്‍ നിന്നു പഠിക്കാവുന്ന ചിലതുണ്ട്.
വലുപ്പച്ചെറുപ്പങ്ങള്‍ ഇല്ലാതെ ഏതൊരുകലാകാരനേയും കാണുവാനുള്ള മനസ്സ്.അങ്ങനെയാണവര്‍ കലയെ വ്യക്തികള്‍ക്കുമുകളില്‍ പ്രതിഷ്ഠിച്ചത്. അക്കാദമികളില്‍നിന്നു പഠിച്ചിറങ്ങിയ പുതിയ തലമുറയ്ക്ക് വേഷം കെട്ടിയാടുവാന്‍ ഏറ്റവുമധികം അവസരങ്ങള്‍ ലഭിച്ചത് മാര്‍ഗി സതി യുടെ രംഗശ്രീയിലാണെന്നത് അതിനാല്‍ ഒട്ടും ആനുഷംഗികമല്ല.
അസുഖത്തിന്‍റെ ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെട്ട അന്നുമുതല്‍ അവസാനശ്വാസം വരെ ഈ കലാകാരിക്കൊപ്പം നിലകൊണ്ട കലാ.സജികുമാറിനെ ഏറെ നന്ദിയോടെ ഇതിന്‍റെ മറുപുറത്ത് ഓര്‍മ്മിക്കട്ടെ.
വ്യക്തിവാദത്തിന്‍റെ ക്യാന്‍സര്‍ നന്‍മയെ കെടുത്താത്തിടത്തോളം കാലം മാര്‍ഗി സതി

 നമ്മളെ ഒറ്റയ്ക്കാക്കില്ല.

Wednesday, September 30, 2015

ക്രിസ്മസ് ദിനാഘോഷങ്ങൾ...2015 ഡിസംബർ 15





ആർ. ശശികുമാർ സ്മാരക അത്തപ്പൂക്കള മത്സരം 2015 ആഗസ്റ്റ് 31

മലയളവിഭാഗം അദ്ധ്യാപകനായിരുന്ന 
പ്രൊഫ. ആർ. ശശികുമാറിന്റെ 
സ്മരണയ്ക്കായി നടത്തിയ 
അത്തപ്പൂക്കളമത്സരത്തിൽ 
പൊളിറ്റിക്സ് വിഭാഗത്തിലെ കുട്ടികൾ എവർ റോളിംഗ് ട്രോഫി കരസ്ഥമാക്കി.




മലയാളവിഭാഗത്തിന്റെ പൂക്കളം


പൊളിറ്റിക്സ് വിഭാഗത്തിന്റെ പൂക്കളം


പ്രിൻസിപ്പൽ ഡോ. പി. എസ്. ഗീതാകുമാരിയിൽനിന്നും
പൊളിറ്റിക്സ് വിഭാഗം മേധാവി ഡോ.കെ. മോഹൻ കുമാർ 
ട്രോഫി ഏറ്റുവാങ്ങുന്നു