Thursday, August 23, 2012

ഓണാഘോഷം ....2012

ഞങ്ങളുടെ തറവാട്ടമ്മ രമറ്റീച്ചർ നിലവിളക്കുതെളിയിച്ചുകൊണ്ട് 
ഈ വർഷത്തെ ഓണാഘോഷം ഉദ്ഘാടനം ചെയ്തു.................

Friday, July 13, 2012

ജൂലൈ 13..... സർഗ്ഗസംവാദം


മലയാളചെറുകഥയ്ക്ക് സൈബർ സ്പേസ് പ്രണയനാടകം സമ്മാനിച്ച കഥാകൃത്ത് നന്ദകുമാർ ഞങ്ങളുടെ അതിഥിയായി എത്തി...നന്ദകുമാറിനും മനോജ്കുറൂരിനും നന്ദി

Tuesday, June 19, 2012

വായനാദിനം

ആദരണീയനായ പി.എൻ. പണിക്കരെ സ്മരിച്ചു കൊണ്ട് പ്രജ്ഞാപഥം വായനാദിനം സമുചിതമായി ആഘോഷിച്ചു.പ്രിൻസിപ്പൽ ഡോ. എം.പി.രാജൻ  ആദ്ധ്യക്ഷ്യം വഹിച്ച സമ്മേളനത്തിൽ പ്രൊഫ. എസ്. നാരായണൻ നായർ മുഖ്യപ്രഭാഷണം നടത്തി.

Sunday, September 4, 2011

ഓണാഘോഷം 2011.. ആഗസ്റ്റ് 2

ഈ വർഷത്തെ ഓണാഘോഷവും പതിവുപോലെ അതിഗംഭീരം
(വർണാഭമായ നിമിഷങ്ങൾ ചിത്രജാലകത്തിൽ)

Wednesday, July 6, 2011

കവിതാ സെമിനാര്‍ 06/07/2011



ആരാണ് ഗാന്ധി..? അഹങ്കാരം നിറഞ്ഞ ചോദ്യം  പുതുകവികള്‍ ചോദിക്കാറില്ല. മനുഷ്യന്റെ കൈകള്‍, .. കടുംപാറ പൊട്ടിച്ചുടയ്ക്കുന്ന കൈകള്‍ .. പുതു കവികള്‍ പേശീബലം കാണിക്കാറില്ല ..
എസ്. ജോസഫ്

Saturday, March 19, 2011

ഓമനക്കുട്ടിറ്റീച്ചർ പടിയിറങ്ങുന്നു........

1977 മുതൽ നമ്മുടെ കലാലയത്തിൻറെ സ്വന്തമായിരുന്ന ഓമനക്കുട്ടി റ്റീച്ചർ 2011 മർച്ചു 31 നു സർവ്വീസിൽനിന്നും വിരമിക്കുകയാണ്.. റ്റീച്ചറിനോടുള്ള സ്നേഹം പങ്കുവെക്കാനായി ഞങ്ങൾ ഇന്ന് ഒത്തുകൂടി..... 2011 മാർച്ച് 19 ശനി



വലത്തേ കസേര


1977 ൽ ഞാൻ പ്രീഡിഗ്രീക്കു പഠിക്കുന്ന കാലം മുതൽ റ്റീച്ചർ ഒരു ചേച്ചിയെപ്പോലെ
എൻറെ ജീവിതത്തിൽ കയറിക്കൂടിയതാണ്..
91 മുതൽ ഇന്നുവരെ സ്നേഹം മാത്രം തന്ന്
എൻറെ അടുത്തിരുന്നു... 
മാർച്ചു 31 നു ശേഷം എൻറെ
വലത്തുഭാഗത്തെ  കസേര റ്റീച്ചറില്ലാതെ
ശൂന്യമായിക്കിടക്കും....